ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ ‘ലില്ലി’ ഒരുങ്ങുന്നു അണിയറയിൽ

ലയാള സിനിമയിൽ പുതിയ പ്രതിഭകൾ ഉയർന്നുവരുന്നത് പ്രേക്ഷകരിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

അങ്കമാലി ഡയറി, ആനന്ദം, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ സിനിമകളുടെ വിജയം പുതിയ പ്രതിഭകൾക്ക് പ്രേക്ഷകർ നൽകുന്ന അംഗീകരമാണ്.

ഓരോ വെള്ളിയാഴ്ചയും സ്‌ക്രീനിൽ എത്തുന്ന ചിത്രങ്ങൾക്ക് ഒരുപാട് ചെറുപ്പക്കാരുടെ സ്വപ്നങ്ങളുടെയും,വിയർപ്പിന്റെയും വിലയുണ്ട്.

ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ ലില്ലി എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.

lilli malayalam movie stills

മലയാളത്തിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ ഇ 4 എന്റർടൈൻമെന്റിന്റെ പിന്തുണയോടെയാണ് നവാഗതനായ പ്രശോഭ് വിജയനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് ചിത്രമൊരുക്കുന്നത്.

സിനിമ ലോകത്തേക്ക് യുവ തലമുറയെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇ 4 എന്റർടൈൻമെന്റ്‌ ലില്ലി എന്ന ചിത്രത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.

അഭിനയരംഗത്തും ടെക്നിക്കൽ ഡിപ്പാർട്ടുമെൻറിലും എല്ലാം പ്രധാനമായും പുതുമുഖങ്ങളാണുള്ളത്. സംവിധയകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

lilli malayalam movie stills

ആര്യൻ കൃഷ്ണമേനോൻ, സംയുക്ത മേനോൻ, ധനേഷ് ആനന്ദ്, കണ്ണൻ നായർ, സജിൻ ചെറുകയിൽ, കെവിൻ ജോസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

ശ്രീരാജ് രവീന്ദ്രണൻ ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്‌റയിലും ,ദി ഗ്രേറ്റ് ഫാദറിലും സംഗീതമൊരുക്കിയ ശൂഷിന് ശ്യാമാണ് സംഗീത സംവിധാനം.

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരുന്ന ദിവസങ്ങളിൽ ഔദ്യോഗികമായി അറിയിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.lilli malayalam movie stills

Top