എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാന കയറ്റം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ്. ഒമ്പതു വരെയുള്ള ക്ലാസുകളില്‍ വര്‍ഷാന്ത്യ പരീക്ഷ ഒഴിവാക്കാനാണ് ആലോചന. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുത്താണ് ക്ലാസ് കയറ്റം വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നത്. പ്ലസ് വണ്ണിന് പൊതു പരീക്ഷയായതിനാല്‍ വിശദമായ ചര്‍ച്ചയ്ക്കു ശേഷം മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അടുത്ത ജൂണില്‍ സ്‌കൂള്‍ തുറക്കാനായാല്‍ അപ്പോള്‍ പ്ലസ് വണ്ണിന്റെ പരീക്ഷ നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. അധ്യയന വര്‍ഷം നഷ്ടപ്പെടാതെ വിദ്യാര്‍ഥി സൗഹൃദമായ നടപടികളായിരിക്കും കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഉണ്ടാവുകയുള്ളൂവെന്നും ഇതു സംബന്ധിച്ച് നയപരമായ തീരുമാനം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും എസ്.സി.ഇ.ആര്‍.ടി വ്യക്തമാക്കി.

 

Top