lijo mammootty new film

ഡബിള്‍ ബാരല്‍ എന്ന സിനിമയ്ക്കു ശേഷം ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്നു. ദേശീയ അവാര്‍ഡ് നേടിയ പി.എഫ്.മാത്യൂസാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ പേരോ നായികയെയോ തീരുമാനിച്ചിട്ടില്ല.

വിജയ് ബാബുവാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ലിജോ, മമ്മൂട്ടി, മാത്യൂസ്, വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവര്‍ ഒരുമിച്ച സെല്‍ഫിക്കൊപ്പം എന്താണ് അണിയറയില്‍ തയ്യാറാവുന്നത് എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് പേജിലുള്ളത്. വിജയ് ബാബുവിന്റെ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കസബ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. അതിനു ശേഷമാവും ലിജോയുടെ സിനിമയില്‍ അഭിനയിക്കുക.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബഹുതാര ചിത്രമായ ഡബിള്‍ ബാരല്‍ മലയാള സിനിമയില്‍ പുതിയൊരു വിപ്ലവം സൃഷ്ടിച്ച സിനിമയായിരുന്നു. ബോക്‌സോഫീസില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും വിമര്‍ശക ശ്രദ്ധ നേടി. നായകന്‍,സിറ്റി ഒഫ് ഗോഡ്, ആമേന്‍ തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളും ലിജോ ചെയ്തിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ആമേന്‍ ഏറെ പ്രശംസ നേടിയിരുന്നു.

Top