‘ജല്ലിക്കട്ട്’ ; മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ്‌ പെല്ലിശ്ശേരിക്ക്

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കട്ടിന്റെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്.

കഴിഞ്ഞ തവണയും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത് ലിജോ തന്നെയാണ്. ഈ.മ.യൗവിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

മികച്ച സിനിമക്കുള്ള സുവര്‍ണ മയൂരം ഫ്രഞ്ച്-സ്വിസ് സിനിമ പാര്‍ട്ടിക്ക്ള്‍സ് സംവിധായകന്‍ ബ്ലെയ്‌സ് ഹാരിസൺ സ്വന്തമാക്കി. മികച്ച നടനുള്ള രജത മയൂരം സെയു യോര്‍ഗെയും നേടി. മാറിഗെല്ലയിലെ അഭിനയത്തിനാണ് സെയു യോര്‍ഗെക്ക് പുരസ്‌കാരം ലഭിച്ചത്.

ചടങ്ങില്‍ വച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 76 രാജ്യങ്ങളില്‍ നിന്നുള്ള 200 ചിത്രങ്ങളായിരുന്നു ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

Top