‘ഈ.മ.യൗ’ വുമായി ലിജോ ജോസ് പെല്ലിശ്ശേരി ; പുതിയ പോസ്റ്റർ പുറത്തെത്തി

ങ്കമാലി ഡയറീസിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

അരയന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

23130726_10155000549147452_3820001484677410194_n

പി.എഫ് മാത്യൂസ് രചന നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് തീർത്തത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷൻ.

സൂപ്പര്‍ താര നിരയില്ലാതെ തന്നെ ഒരുങ്ങുന്ന ഈ.മ.യൗ പ്രേഷകര്‍ക്ക് മുന്നിലേക്ക് ഉടന്‍ തന്നെ എത്തും.

Top