അങ്കമാലി ഡയറീസിന് ശേഷം ‘ഈ.മ.യൗ’ വുമായി ലിജോ ജോസ് പെല്ലിശ്ശേരി

ങ്കമാലി ഡയറീസിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ഈ.മ.യൗ.

അരയന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഒരു അരയ ഗ്രാമത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം തികച്ചുമൊരു കൊച്ചു ചിത്രമാകുമെന്ന് സംവിധായകന്‍ പറഞ്ഞു.

ഇതിനോടകം തന്നെ ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പി.എഫ് മാത്യൂസ് രചന നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ്.

നവാഗതരെ അണിനിരത്തി അങ്കമാലി ഡയറീസ് പോലൊരു ചിത്രം വിജയിപ്പിച്ചെടുത്ത സംവിധായകനാണ് ലിജോ. സൂപ്പര്‍ താര നിരയില്ലാതെ തന്നെ ഒരുങ്ങുന്ന ഈ.മ.യൗ പ്രേഷകര്‍ക്ക് മുന്നിലേക്ക് ഉടന്‍ തന്നെ എത്തും.

Top