ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജെല്ലിക്കെട്ട് ; ഫസറ്റ് ലുക്ക് കാണാം

ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ജെല്ലിക്കെക്കെട്ടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, സാബുമോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്. ചിത്രം നിര്‍മിക്കുന്നത് ഒ തോമസ് പണിക്കര്‍ ആണ്. സംവിധാനം ചെയ്ത സിനിമകള്‍ എല്ലാം ഹിറ്റുകള്‍ ആക്കിയ ലിജോ ജോസിന്റെ ഈ ചിത്രം വളരെ മികച്ചതാണെന്ന് ഒരു അഭിമുഖത്തില്‍ നടന്‍ ഇന്ദ്രജിത് പറഞ്ഞിരുന്നു. മലയാള സിനിമയില്‍ ഇന്നേവരെ കാണാത്ത സ്റ്റില്ലുകള്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ടൊറന്റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലാണ്. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും

Top