ലിജോ ജോസ് പല്ലിശേരി ചിത്രം പോത്ത് വിനായകന്‍ നായകനാകുന്നു

vinayakan

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പോത്ത്. ചിത്രത്തില്‍ നായക വേഷത്തില്‍ അഭിനയിക്കുന്നത് വിനായകന്‍ ആണ്. 40 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമാണ് സിനിമയ്ക്കുള്ളതെന്നും ആന്റണി വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ടെന്നുമാണ് സൂചന.

ഒരു കോടി രൂപയാണ് പ്രതിഫലമായി വിനായകന് നല്‍കുന്നത്. മലയാളത്തിലെ യുവതാര നിരയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന തുകയാണിത്.

ലിജോ ജോസ് സംവിധാനം ചെയ്ത ചിത്രം ഈ മ യൗവിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് വിനായകനാണ്. ചിത്രത്തിലെ വിനായകന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. നേരത്തേ പോത്ത് എന്ന പേരില്‍ ഒരു ചിത്രം നിവിന്‍ പോളിയെയും ആന്റണി വര്‍ഗീസിനെയും പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച് ഒരുക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത ലിജോ ജോസ് പല്ലിശേരി നിഷേധിച്ചിരുന്നു.

Top