ലിജോ ജോസിന്റെ സിനിമകള്‍ യൂണിവേഴ്‌സല്‍; ടി.കെ രാജീവ് കുമാര്‍

ലയാള സിനിമയ്ക്ക് ഒരു ഓസ്‌കാര്‍ ലഭിക്കുന്നുവെങ്കില്‍ അത് ലിജോ ജോസ് പെല്ലിശേരിയിലൂടെ ആയിരിക്കുമെന്ന് സംവിധായകന്‍ ടികെ രാജീവ് കുമാര്‍. ഇന്ത്യക്ക് അകത്തും പുറത്തും ഏത് ഭാഷാ സിനിമകളോടും പിടിച്ചുനില്‍ക്കാനും മത്സരിക്കാനും ശേഷിയുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. അദ്ദേഹത്തിന്റെ സിനിമാ ഭാഷ യൂണിവേഴ്‌സലാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ലിജോ വളരെ മികവുറ്റ സംവിധായകനാണ്. ഒരു ഫിലിം അവാര്‍ഡില്‍ ലിജോയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം സമ്മാനിച്ചത് ഞാനാണ്. അന്ന് മലയാളത്തില്‍ നിന്ന് ഒരാള്‍ക്ക് ഓസ്‌കാര്‍ ലഭിക്കുകയാണെങ്കില്‍ അത് ലിജോ പെല്ലിശേരിക്ക് ആയിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പ്രമേയപരമായി ലിജോയുടെ സിനിമകള്‍ പ്രാദേശികമായിരിക്കാം, പക്ഷേ അതിന്റെ ദൃശ്യഭാഷയും നരേറ്റീവുമൊക്കെ യൂണിവേഴ്‌സലാണെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ഓരോ സിനിമയിലും ബഹുദൂരം മുന്നേറുന്നൊരു പ്രതിഭയാണ് ലിജോ. ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഇത്തരത്തില്‍ വേറിട്ടൊരു സംവിധായകനെ എനിക്ക് കാണാനായിട്ടില്ല. വലിയ കാഴ്ചപ്പാടും ഉള്‍ക്കാഴ്ചയുമുള്ള ഫിലിംമേക്കറാണ് ലിജോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top