ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം ജല്ലിക്കെട്ട് ; ഫസ്റ്റ് ലുക്ക് കാണാം

ങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ജല്ലിക്കെട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജല്ലിക്കെട്ടില്‍ ആന്റണി വര്‍ഗീസ് ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഓ. തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്റെതാണ്. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. നേരത്തെ വിനായകനെ നായകനാക്കി പോത്ത് എന്ന ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top