ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ.മ.യൗ’; ട്രെയ്‌ലര്‍ കാണാം

ങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഈ.മ.യൗ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു ചിത്രമേറ്റെടുത്താണ് തിയറ്ററുകളിലെത്തിക്കുന്നത്. മേയ് നാലിന് ഈ.മ.യൗ റിലീസ് ചെയ്യും.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. ഒരു മരണവീട് പശ്ചാത്തലമാക്കിയ ആക്ഷേപഹാസ്യ ചിത്രമാണ്. ഒരു കടലോര ഗ്രാമത്തിലെ ലത്തീന്‍ കത്തോലിക്കാ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍.

കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ പി എഫ് മാത്യൂസ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദാണ്. സംഗീതം പ്രശാന്ത് പിള്ള. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top