ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസും ഒപ്പം നിവിന്‍ പോളിയും

ങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗ്ഗീസും നിവിന്‍ പോളിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ന്യൂജെന്‍ പരീക്ഷണ ചിത്രങ്ങളുടെ തമ്പുരാനായ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രണ്ടുപേരും ഒരുമിച്ചു എത്തുന്നത്. ചിത്രത്തിന് ‘പോത്ത് ‘ എന്നാണ് ടൈറ്റില്‍ ഇട്ടിരിക്കുന്നത്.

മലയാളത്തിലെ ചിലവ് കൂടിയ സിനിമകളില്‍ ഒന്നാകും ‘പോത്ത്’. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ് ഹരിഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സീ ജി വര്‍ക്കുകള്‍ ധാരളം വരുന്ന സിനിമയായതിനാലാണ് പോത്തിന്റെ ചിലവേറുന്നത് എന്നാണ് സൂചന. ലിജോ ജോസ് പല്ലിശേരിയുടെ ഈ.മ.യോ എന്ന ചിത്രമാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്.

Top