ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ..മ..യൗ. വിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

ങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ..മ..യൗ.

ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.

പി എഫ് മാത്യൂസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജേഷ് ജോര്‍ജ് കുളങ്ങരയാണ്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.

വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Top