യുപിയിലും ഇടിമിന്നല്‍ ദുരന്തം; 37 മരണം

thunder1

ലക്‌നൗ: ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളും അടക്കം 37 പേര്‍ മരിച്ചു. ഞായറാഴ്ചത്തെ കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ മിന്നലാണു സംസ്ഥാനത്തു വ്യാപക നാശം വിതച്ചത്. പ്രയാഗ്രാജ് ജില്ലയില്‍ മാത്രം 14 പേര്‍ മരിച്ചു. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണു അധികൃതര്‍ നല്‍കുന്ന സൂചന.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ചത്ത കന്നുകാലികളുടെ ഉടമകള്‍ക്കും സഹായധനം നല്‍കുമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലാണു കൂടുതല്‍ മരണം. കാണ്‍പുര്‍, ഫതേപുര്‍ ജില്ലകളില്‍ 5 പേര്‍ വീതം മരിച്ചു.

Top