ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 74 ആയി, കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി. കാണാതെയായ ഇരുപതോളം പേര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി സേനകള്‍. സമ്മര്‍ ഹില്ലില്‍ മണ്ണിനടിയില്‍ 8 മൃതദേഹങ്ങള്‍ ഉള്ളതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.

ഷിംല, സോളന്‍, മാണ്ഡി, ചമ്പ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ വരുന്ന നാല് ദിവസത്തേക്ക് ഡല്‍ഹിയില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് 55 ദിവസത്തിനുള്ളില്‍ 113 ഉരുള്‍പൊട്ടല്‍ ആണ് ഉണ്ടായത്. സംസ്ഥാനത്ത് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ കൂടുതല്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.ഇതിലൂടെ സംസ്ഥാനത്തെ കാലാവസ്ഥ സംബന്ധമായ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയും എന്നുമാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.

Top