ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; 14 മരണം

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരണം 14 ആയി. ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. കുളു, ലാഹുല്‍ സ്പതി പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കുളുവില്‍ വെള്ളപാച്ചിലില്‍ യുവതിയും കുഞ്ഞും ഒലിച്ചുപോയി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യയാത്രകള്‍ മാത്രം നടത്തണമെന്ന് സര്‍ക്കാര്‍ ആഭ്യര്‍ത്ഥിച്ചു.

Top