ടെക്‌നോപാര്‍ക്ക് വരെ ലൈറ്റ് മെട്രോ പദ്ധതി; സാധ്യതാ പഠനത്തിന്റെ ചുമതല നാറ്റ്പാകിന്

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ടെക്‌നോപാര്‍ക്ക് വരെയാക്കുന്നതിലെ സാധ്യതാ പഠനത്തിനൊരുങ്ങി സര്‍ക്കാര്‍.

സാധ്യതാ പഠനത്തിന്റെ ചുമതല നാറ്റ്പാകിനാണ് നല്‍കിയിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കല്‍ പരമാവധി ഒഴിവാക്കി കൊണ്ട് പദ്ധതി ടെക്‌നോപാര്‍ക്കുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നതിനെ കുറിച്ചാണ് പഠനം നടത്തുക.

കരമന മുതല്‍ പളളിപ്പുറം വരെയുളള നിലവിലെ ലൈറ്റ് മെട്രോ റൂട്ട് കഴക്കൂട്ടം ടൗണ്‍ വഴിയാണ് കടന്നു പോകുന്നത്. ഈ സ്റ്റേഷനില്‍ നിന്നും ടെക്‌നോപാര്‍ക്കിലേക്ക് ഒരു കിലോമീറ്ററിലേറെ ദൂരം വരും.

ഒന്നുകില്‍ അലൈന്‍മെന്റ് ടെക്‌നോപാര്‍ക്ക് വഴിയാക്കുക. അല്ലെങ്കില്‍ നിലവിലെ പാതയ്ക്ക് പുറമേ ടെക്‌നോപാര്‍ക്കിലേക്ക് പ്രത്യേക പാത നിര്‍മ്മിക്കുക തുടങ്ങിയ സാധ്യതകളാണ് നാറ്റ്പാകിന്റെ പരിഗണനയിലുള്ളത്.

Top