പീച്ചി ഡാം പരിസരത്ത് നേരിയ ഭൂചലനം

തൃശൂര്‍: പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് 2.40 ഓടെയായിരുന്നു ഭൂചലനം. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

 

Top