കര്‍ണാടകയില്‍ നേരിയ ഭൂചലനം; ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ബെംഗളൂരു: കര്‍ണാടകയില്‍ നേരിയ ഭൂചലനം. രാവിലെ 09:55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച വിജയപുര ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയില്‍ നിന്ന് 2.9 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരിയ തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും സമൂഹം പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്എന്‍ഡിഎംസി കൂട്ടിച്ചേര്‍ത്തു.

Top