ഇടുക്കിയിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത

ഇടുക്കിയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. പുലർച്ചെയാണ് രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.1 ഉം 2.95 ഉം രേഖപ്പെടുത്തി. പുലർച്ചെ 1.48 ന് ശേഷമാണ് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്.നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലും നേരിയ ഭൂചലനമുണ്ടായിരുന്നു.

ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.1 , 2.9 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. കുളമാവിൽ 2.80, 2.75 എന്നിങ്ങനെയാണ് റിക്ടർ സ്‌കെയിലിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം ജില്ലയിലെ കാലടിയിൽ 2.95, 2.93 എന്നിങ്ങനെയാണ് അനുഭവപ്പെട്ട ചലനങ്ങളുടെ തോത്. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ.

Top