യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം; ആശങ്കപ്പെടാനില്ലെന്ന് യുഎഇ എന്‍സിഎം

യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ഫുജൈറ എമിറേറ്റിലെ ധഡ്ന പരിസരത്ത് രാവിലെ 10.51 നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ രാജ്യത്ത് ചില സമയങ്ങളില്‍ ഇത്തരം ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും, താമസക്കാര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

യു.എ.ഇ.യില്‍ കുറഞ്ഞതോ മിതമായതോ ആയ ഭൂകമ്പം ഉണ്ട്. എന്നാല്‍ ഞങ്ങള്‍ സജീവമായി ഭൂകമ്പം ഉണ്ടാകുന്ന ബെല്‍റ്റില്‍ അല്ല ഉള്ളത്. അതിനാല്‍ തന്നെ ഞങ്ങള്‍ സുരക്ഷിതരാണ്” എന്‍സിഎമ്മിലെ വിദഗ്ദന്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രത കുറഞ്ഞ ഭൂചലനമാണ് ഉണ്ടായത് എന്നതിനാല്‍ തന്നെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top