പാക്ക് – ചൈന ഭീഷണി നേരിടാൻ ഇന്ത്യ, കടൽ – കരമാർഗ്ഗങ്ങളിൽ പോർമുന ശക്തം

ലോകത്തെ ഏറ്റവും ക്രൂരന്‍മാരായ പട്ടാളമാണ് പാക്കിസ്ഥാന്റേത്. കാര്‍ഗില്‍ യുദ്ധസമയത്തടക്കം ആ ക്രൂരത ലോകം കണ്ടതാണ്.

കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പോലും പല തവണ പാക്ക് സേന വികൃതമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സേനയാകട്ടെ വളരെ മാന്യമായാണ് യുദ്ധമുഖത്ത് പോലും പെരുമാറിയിരിക്കുന്നത്. കൊല്ലപ്പെട്ട പാക് സൈനികരെ പാക്കിസ്ഥാന്‍ ഉപേക്ഷിച്ചപ്പോള്‍ ഖബറടക്കം നടത്തിയത് തന്നെ ഇന്ത്യന്‍ സൈനികരാണ്.

ലോകത്ത് തന്നെ യുദ്ധമുഖത്ത് പരമാവതി നീതി പുലര്‍ത്തുന്ന സേനയാണ് ഇന്ത്യന്‍ സൈന്യം.

ബാലാക്കോട്ടെ മിന്നില്‍ ആക്രമണത്തിന് ശേഷം പത്തി താഴ്ത്തിയ പാക്ക് സൈന്യം വീണ്ടും സംഘര്‍ഷമുണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിര്‍ത്തിയിലെ വെടിവയ്പ്പ് നല്‍കുന്ന സൂചനകളും അതാണ്.

ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ മാത്രമല്ല, സാധാരണ പൗരന്മാരോടും കൊടും ക്രൂരതയാണ് പാക്കിസ്ഥാന്‍ കാണിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിലെ പുഞ്ചില്‍ കൊല്ലപ്പെട്ട രണ്ട് പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തലയാണ് ചേദിച്ച് കളഞ്ഞിരിക്കുന്നത്.

പാക്ക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ഈ ക്രൂരത ചെയ്തിരിക്കുന്നത്. പാക്ക് വെടിവയ്പ്പില്‍ മുഹമ്മദ് അസ്ലം, അല്‍ത്താഫ് ഹുസൈന്‍ എന്നീ പോര്‍ട്ടര്‍മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേന മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിയിലിപ്പോള്‍ പലയിടത്തും വെടിവയ്പ്പ് നടക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ജമ്മുകശ്മീരിലെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളഞ്ഞതിന് ശേഷം നടക്കുന്ന സംഘര്‍ഷമാണിത്.

സൈന്യം നല്‍കുന്ന വിവരം മാത്രമേ പുറത്തറിയുകയൊള്ളൂ എന്നതിനാല്‍ യഥാര്‍ത്ഥ ചിത്രം ഇപ്പോഴും വ്യക്തമല്ല. പാക്കിസ്ഥാനാകട്ടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം കൃത്യമായി പുറത്ത് വിട്ട ചരിത്രവുമില്ല.

ഇന്ത്യയുടെ സമീപനങ്ങള്‍ കടുപ്പമേറിയതായതിനാല്‍ പാക്ക് അധീന കശ്മീരിലാണ് പാക്ക് സൈന്യം ഇപ്പോള്‍ പ്രധാനമായി ശ്രദ്ധ പതിപ്പിക്കുന്നത്. ഇപ്പോഴത്തെ പ്രകോപനം ഇന്ത്യയെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആശങ്കയും പാകിസ്ഥാനുണ്ട്.

അവസരം ലഭിച്ചാല്‍ ഇന്ത്യ പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പ് ചൈനയും പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യം കൂടി പരിഗണിച്ചാണ് അറബിക്കടലില്‍ പാക്കിസ്ഥാനും ചൈനയും സംയുക്ത നാവികാഭ്യാസം തുടങ്ങിയിരിക്കുന്നത്.

എന്നാല്‍ ഈ നാവികാഭ്യാസത്തിന് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയും കൂറ്റന്‍ പടക്കപ്പലിനെ അറബിക്കടലില്‍ നിയോഗിച്ചിട്ടുണ്ട്. വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയെയാണ് ഇന്ത്യ നിരീക്ഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

കൂട്ടാളികളായ ചൈനയും, പാകിസ്ഥാനും ജനുവരി ആറാം തീയതിയാണ് അറബിക്കടലില്‍ സുപ്രധാനമായ നാവിക അഭ്യാസം തുടങ്ങിയത്. 9 ദിവസമാണ് ഈ അഭ്യാസം നീണ്ടു നില്‍ക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും, പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുകയാണ് ഉദ്ദേശം. ചൈനയുടേയും പാകിസ്ഥാന്റേയും അന്തര്‍വാഹിനികളും, യുദ്ധകപ്പലുകളും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

യുദ്ധവിമാനങ്ങളുള്ള ഐഎന്‍എസ് വിക്രമാദിത്യ, തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഇവിടെയിപ്പോള്‍
നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഡെപ്യൂട്ടി ചീഫ് എംഎസ് പവാര്‍ അറബിക്കടലിലെ ഐഎന്‍എസ് വിക്രമാദിത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പോരാട്ടങ്ങളുടെ രാജ്ഞിയായ ഇന്ത്യയുടെ വിമാനവാഹിനി കപ്പല്‍ അതിന്റെ പേര് നിലനിര്‍ത്തുന്ന പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്ന് നേവി വക്താവും ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടേയും പാകിസ്ഥാന്റേയും അഭ്യാസങ്ങള്‍ ഇന്ത്യന്‍ കണ്ണുകള്‍ പൂര്‍ണമായി ഒപ്പിയെടുക്കുന്നുണ്ട്.

നോര്‍ത്ത് അറബിക്കടലില്‍ പ്രവര്‍ത്തനം വിപുലമാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം അവരാണ് വികസിപ്പിക്കുന്നത്. അതേസമയം ചൈനീസ് കടന്നുകയറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്നതാണ് ഇന്ത്യന്‍ നേവിയുടെ നിലപാട്. സെപ്റ്റംബറില്‍ ഇന്ത്യന്‍ നേവി ഒരു ചൈനീസ് പിഎല്‍എ കപ്പലിനെ ഇന്ത്യയുടെ ഭാഗമായ ഇക്കണോമിക് സോണില്‍ നിന്നും തുരത്തിയത് ചൈനയെ അമ്പരപ്പിച്ചിരുന്നു. അപകടകാരിയായ ഐഎന്‍എസ് വിക്രമാദിത്യ 2013 നവംബറിലാണ് ഇന്ത്യന്‍ നേവിയുടെ ഭാഗമായിരുന്നത്.

സ്വയം സൈനിക ശക്തി ആര്‍ജിക്കുന്നതോടൊപ്പം തന്നെ ആയുധ ശക്തികളുമായുള്ള അടുപ്പം നിലനിര്‍ത്താനാണ് ഇന്ത്യയിപ്പോള്‍ ശ്രമിക്കുന്നത്. അമേരിക്കയേക്കാള്‍ ഇന്ത്യ വിശ്വസത്തിലെടുക്കുന്ന രാജ്യം റഷ്യയാണ്. സോവിയറ്റ് യൂണിയന്റെ കാലം മുതലുള്ള അടുപ്പമാണത്. ഇന്ത്യാ -പാക്ക് യുദ്ധകാലത്ത് പാക്കിസ്ഥാനെ സഹായിക്കാന്‍ വന്ന അമേരിക്കന്‍ പടകപ്പലുകളെ തടഞ്ഞ് തിരിച്ചയച്ചത് പോലും സോവിയറ്റ് യൂണിയന്റെ പടകപ്പലുകളായിരുന്നു. ഫ്രാന്‍സ്, ഇസ്രയേല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ട രാജ്യങ്ങളാണ്.

ഇറാന്‍ – അമേരിക്ക സംഘര്‍ഷത്തില്‍ ഇന്ത്യ പക്ഷം പിടിക്കാതിരുന്നത് പോലും തന്ത്രപരമാണ്. അമേരിക്ക ആഗ്രഹിച്ചിട്ടു പോലും അവരുടെ സൈനിക താവളങ്ങളെ ഇറാന്‍ ആക്രമിച്ചത് ഇന്ത്യ അപലപിച്ചിട്ടില്ല. ഇറാന്‍ സൈനിക ജനറലിനെ അമേരിക്ക വധിച്ചതില്‍ ഇന്ത്യന്‍ സേനക്ക് പോലും യോജിപ്പില്ലന്നതാണ് യാഥാര്‍ത്യം. പാക്ക് ഭീകരര്‍ക്കെതിരെ നിരന്തരം പോരാടുന്ന സേനയാണ് ഇറാന്റേത്. ഇന്ത്യ ഒന്നാം മിന്നല്‍ ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെ ഇറാനും പാക്ക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. ഇറാനിലെ ചാബഹാര്‍ തുറമുഖവും ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. ഇറാനും അഫ്ഗാനിസ്ഥാനുമായി ചേര്‍ന്നാണ് ഇന്ത്യ ഈ തുറമുഖം ഉപയോഗപ്പെടുത്തുന്നത്.

മാത്രമല്ല,പാക്കിസ്ഥാനിലൂടെ ചൈന നിര്‍മ്മിക്കുന്ന സാമ്പത്തിക ഇടനാഴി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ഇറാന്‍ സഹായം ഇന്ത്യക്ക് ഇനി അനിവാര്യവുമാണ്. ഈ യാഥാര്‍ത്ഥ്യം അറിയുന്നത് കൊണ്ട് തന്നെയാണ് ഇന്ത്യ ഇറാനെ പിണക്കാത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.

Staff Reporter

Top