കോവളത്ത് വിദേശ വനിത മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

pinaray vijayan

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലിഗയെ കാണാതായതായി പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും, ഡിജിപിയെ കണ്ട് ലിഗയുടെ സഹോദരി പരാതി അറിയിച്ചിരുന്നുവെന്നും, സാധ്യമായ സഹായമെല്ലാം ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരിക്കല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും അവര്‍ വന്നു. അന്ന് താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കാണാന്‍ സാധിച്ചതുമില്ല. കാണാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് എന്താണ് തടസമെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയെ കാണാന്‍ അനുവദിച്ചില്ല എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്തത്. വസ്തുതകള്‍ അറിയാതെ നവമാധ്യമങ്ങള്‍ വഴി കുറെ ആള്‍ക്കാര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും, ലിഗയെ കാണാതായതിന് പിന്നാലെ സഹോദരിയുടെ സുരക്ഷ കണക്കിലെടുത്ത് പൊലീസ് ക്ലബില്‍ താമസമൊരുക്കിയിരുന്നുവെന്നും, ഇക്കാര്യത്തില്‍ ഇനി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top