ലിഗയുടെ മരണം അന്വേഷണം വേഗത്തില്‍ തന്നെയാണ് പുരോഗമിച്ചതെന്ന് ബെഹ്‌റ

BAHRA-DGP

തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ അന്വേഷണം വേഗത്തില്‍ തന്നെയാണ് പുരോഗമിച്ചതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസില്‍ ഇനിയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ ഡിജിപി പ്രശംസിയ്ക്കുകയും ചെയ്തു, ഇവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കും. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

കേസില്‍ രണ്ടു പേരാണ് അറസ്റ്റിലായത്. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാംത്സംഗംം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമായിരുന്നുവെന്ന് പ്രതികളുടെ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല നടന്നത് മാര്‍ച്ച 14ന് തന്നെയാണെന്നും പ്രതികള്‍ സമ്മതിച്ചു. ലിഗയെ കണ്ടല്‍കാട്ടില്‍ എത്തിച്ചത് ഫൈബര്‍ ബോട്ടിലായിരുന്നു.

Top