വിദേശവനിതയുടെ കൊല സിനിമയാകുന്നു; രഹസ്യങ്ങള്‍ പുറത്തെത്തിക്കുമെന്ന്

liga

കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശി ലിഗ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു. ലിഗയുടെ കുടുംബവുമായി അടുത്ത് ബന്ധമുള്ള വിജു വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യുവതിയെ കാണാതായത് മുതല്‍ കുടുംബം നടത്തിയ തെരച്ചിലും അധികാരികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ട വെല്ലുവിളികളും സിനിമയുടെ പശ്ചാത്തലമാകും. അധികൃതര്‍ പൊതുജനത്തിന്റെ മുന്നില്‍ മൂടിവെക്കാന്‍ ശ്രമിച്ച പലതും ഈ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

യുവതിയെ കാണാതായത് മുതല്‍ ഇവരുടെ കുടുംബത്തിനോടൊപ്പം സഹായത്തിന് ഉണ്ടായിരുന്ന വ്യക്തിയാണ് ചലച്ചിത്ര സംവിധായകന്‍ വിജു വര്‍മ്മ. അതിനാല്‍ അദ്ദേഹത്തിന് ഇത് നന്നായി അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധുക്കള്‍ പറയുന്നു. പുതുതായി ആരംഭിക്കുന്ന ഇന്‍ഡോ-ഐറിഷ് പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത ആഴ്ചയോടെ പ്രൊജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Top