വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വൈകും

liga-new

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റ് വൈകും. രാസപരിശോധന ഫലം നാളെ ലഭിക്കുകയുള്ളു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിന് ശേഷമെന്ന് പൊലീസ്.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശ വാസികളായിരുന്ന പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

Top