ലിഗയുടെ മരണം; ഗൈഡുകളിലേക്കും അന്വേഷണം; യോഗ പരിശീലകനെ ചോദ്യം ചെയ്യുന്നു

liga-new

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അനധികൃത െൈഗഡുകളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ലിഗയുടെ മരണത്തിന് ശേഷം മുങ്ങിയവരെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം.

ലിഗയുടെ യോഗ പരിശീലകനെ പൊലീസ് ചോദ്യം ചെയ്യുന്നു. രണ്ട് ദിവസമായി ഇയാള്‍ കോവളത്തുണ്ടായിരുന്നില്ല. സ്ഥിരമായി ജാക്കറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഇയാള്‍. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ജാക്കറ്റ് കണ്ടെത്തിയിരുന്നു.

ഈ ജാക്കറ്റ് ലിഗയുടേതല്ലെന്ന് ലിഗയെ കോവളത്തുവിട്ട ഓട്ടോ ഡ്രൈവര്‍ ഷാജി മൊഴി നല്‍കിയിരുന്നു.

Top