ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ വള്ളം കണ്ടെത്തി; സ്ഥലം ലഹരിസംഘങ്ങളുടെ താവളം

liga-new

കോവളം: വിദേശ വനിത ലിഗയുടെ മരണത്തിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ വള്ളം കണ്ടെത്തി. വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ കൂട്ടിക്കൊണ്ടുവന്നുവെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമാണെന്നും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പലരും ഒളിവില്‍ പോയി. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസവും ഈ സംഘങ്ങള്‍ ഇവിടെ വന്നിരുന്നെന്ന് തോണിക്കാരന്‍ മൊഴി നല്‍കി.

നേരത്തെ മൃതദേഹം കണ്ടെത്തിയ ചെന്തിലക്കരയില്‍ വിദേശികള്‍ വരാറുണ്ടെന്നും തോണിക്കാരന്‍ മൊഴി നല്‍കിയിരുന്നു. ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നോ നാളെയോ ലഭിക്കും.

Top