ലിഗയുടെ സഹോദരി ഇല്‍സി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു

liga death

തിരുവനന്തപുരം: കോവളത്ത് വെച്ച് കൊല്ലപ്പെട്ട ലിഗയുടെ സഹോദരി ഇല്‍സി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു. വ്യാഴാഴ്ച രാസപരിശോധന ഫലം ലഭിച്ചതിന് ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശ വാസികളായിരുന്ന പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

Top