കോമൺ വെൽത്ത് ഗെയിംസ് ; ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം

sathishkumar

ഗോൾഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണ്ണം. ഇതോ
ടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ച് മെഡൽ.

ഭാരോദ്വഹനത്തിൽ സതീഷ് കുമാർ ശിവലിംഗമാണ് സ്വർണ്ണം നേടിയത്. 77 കിലോ വിഭാഗത്തിലാണ് നേട്ടം.

നേരത്തെ ഭാരോദ്വഹനത്തിൽ മീരഭായ് ചാനു, സഞ്ജിത ചാനു എന്നിവർ ഇന്ത്യക്കായി സ്വർണ്ണം നേടിയിരുന്നു. 53 കിലോ വിഭാഗത്തിലായിരുന്നു സഞ്ജിത ചാനുവിന്റെ സ്വർണ നേട്ടം. ഇന്ത്യക്കായി ദീപക് ലാതർ വെള്ളിയാഴ്ച വെങ്കലം നേടിയിരുന്നു.

Top