കോഴിക്കോട് ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ പൊലീസുകാരന്‍ മര്‍ദ്ദിച്ചതായി പരാതി

police.attack_thumb307_

കോഴിക്കോട്: കോഴിക്കോട് ഇഖ്‌റാ ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ പോലീസുകാരന്‍ മര്‍ദ്ദിച്ചതായി പരാതി. ലിഫ്റ്റ് ഓപ്പറേറ്റര്‍ അക്ഷയ് കുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.

ഏ.ആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന മുസ്തഫ എന്ന പൊലീസുകാരന്‍ മര്‍ദ്ദിച്ചെന്നാണ് അക്ഷയ് കുമാറിന്റെ പരാതി. ലിഫ്റ്റില്‍ ഭക്ഷണം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പൊലീസുകാരന്‍ മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

Top