മുംബൈയില്‍ നാലാം നിലയില്‍നിന്ന് ലിഫ്റ്റ് പൊട്ടിവീണു; 14 പേര്‍ക്ക് പരിക്ക്

 

മുംബൈ: മുംബൈ കമലാ മില്‍സ് കോമ്പൗണ്ടിലെ ട്രേഡ് വേള്‍ഡ് ടവറില്‍ നാലാം നിലയില്‍നിന്ന് ലിഫ്റ്റ് പൊട്ടിവീണ് 14 പേര്‍ക്ക് പരിക്ക്. രാവിലെ 10.45-ഓടെയാണ് അപകടം നടന്നത്. 16-നില കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ലിഫ്റ്റ് താഴത്തെ നിലയിലേക്ക് പതിച്ചത്.

ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന പതിനാലു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരാണ് തകര്‍ന്ന ലിഫ്റ്റില്‍ നിന്ന് ആളുകളെ പുറത്തെത്തിച്ചത്. ആരുടേയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

 

Top