രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ശംഖുമുഖത്ത് കടലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി. ചെറിയതുറ സ്വദേശി ജോണ്‍സണ്‍ ഗബ്രിയേലിന്റെ (43) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. വലിയതുറ തീരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.

ബുധനാഴ്ച വൈകീട്ടാണ് കടലില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ജോണ്‍സണെ കടലില്‍ കാണാതായത്. തിരയില്‍പെട്ട് ജോണ്‍സന്റെ തല കടല്‍ ഭിത്തിയില്‍ അടിക്കുകയും ബോധരഹിതനായി വീഴുകയായിരുന്നു.

Top