കപില്‍ദേവിന്റെ ജീവിതകഥ വെള്ളിത്തിരയില്‍ എത്തിക്കാന്‍ അര്‍ജുന്‍ കപൂറിന് പകരം രണ്‍വീര്‍

ന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ അഭിമാനകരമായ വിജയം നേടിയെടുത്ത ക്യാപ്റ്റനാണ് കപില്‍ ദേവ്.

1983 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ചരിത്രം സൃഷ്ടിച്ചു.

ദശാബ്ദങ്ങള്‍ക്കു ശേഷം, കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമ ഒരുങ്ങുകയാണ് അണിയറയില്‍. അനുരാഗ് കശ്യപാണ് ചിത്രം നിര്‍മിക്കുന്നത്.

അര്‍ജുന്‍ കപൂറാണ് ചിത്രത്തില്‍ കപില്‍ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു.
എന്നാല്‍ അര്‍ജുന്‍ കപൂറിന് പകരം രണ്‍വീര്‍ സിംഗിനെ ചിത്രത്തില്‍ ഉള്‍പ്പെടുത്തി.

അര്‍ജുന്‍ കപൂറിനെ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിട്ടില്ല .

Top