ലൈഫ് പദ്ധതി; മൂന്നാംഘട്ടത്തില്‍ വീടുകള്‍ക്ക് പകരം ഫ്‌ലാറ്റുകള്‍: എസി മൊയ്തീന്‍

തിരുവനന്തപുരം: ലൈഫ് പദ്ധതി അനുസരിച്ച് ഈ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍. ഭൂമിയുടെ ലഭ്യത കുറവായതിനാല്‍ മൂന്നാംഘട്ടത്തില്‍ വീടുകള്‍ക്ക് പകരം ഫ്‌ലാറ്റുകളാണ് നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 4492 കോടിരൂപ ലൈഫ് ഭവന പദ്ധതിക്കായി ചെലവിട്ടുവെന്നും മന്ത്രി പറഞ്ഞു.

ലൈഫ് ഗുണഭോക്താക്കളുടെ ആദ്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംഗമത്തില്‍ സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കാന്‍ വിവിധ സ്റ്റാളുകളും സജ്ജമാക്കിയിരുന്നു. ലൈഫ് കുടുംബ അംഗങ്ങള്‍ക്കായി വൈദ്യപരിശോധനക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു. വര്‍ക്കല ബ്ലോക്കില്‍ നിന്നുള്ള രണ്ടായിരം ഗുണ ഭോക്താക്കളാണ് പങ്കെടുത്തത്. തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുത്തു.

Top