കൂറ്റന്‍ തിരമാലകള്‍ കവര്‍ന്നെടുത്ത ജീവിതം ; സുനാമി ദുരന്തത്തിന് പതിമൂന്ന് വര്‍ഷം

കൊച്ചി : ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളേ ഇല്ലതാക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു.

2004 ഡിസംബര്‍ 25ന് ഇന്ത്യ, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലെ ജനങ്ങൾ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും അറിഞ്ഞിരുന്നില്ല ഈ സന്തോഷത്തിന് കുറച്ചു മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉള്ളുവെന്ന്.

സംഹാര താണ്ഡവമാടിയ കൂറ്റന്‍ തിരമാലകള്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തുമടക്കമെല്ലാം കവര്‍ന്നെടുത്തു. എല്ലാം നഷ്ടമായി ഇന്നും ഈ ദുരിതത്തിന്റെ ഇരകൾ ജീവിക്കുന്നു. ഏകദേശം രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് സുനാമിയിൽ കടൽ എടുത്തത്.

2004 ഡിസംബര്‍ 26 നാണ്​ സുനാമിയ്ക്കിടയാക്കിയ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പം ഉണ്ടായത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയിലെ സുമാത്രയായിരുന്നു. ഇന്ത്യ, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലാണ് സുനാമി കൂടുതല്‍ ദുരന്തം വിതച്ചത്.

ഈ നൂറ്റാണ്ട് കണ്ട എക്കാലത്തെയും ദുരന്തമായ സുനാമി കേരളത്തിലും ദുരന്തം വിതച്ചു . കേരള തീരത്ത് 200 ഓളം പേരുടെ ജീവനെടുത്ത സുനാമി തമിഴ്‌നാട്ടിലും ആന്ധ്രയിലും ആയിരങ്ങളെയാണ് ഇല്ലാതാക്കിയത്.

ഇന്ന് സുനാമി ദുരന്തത്തിന്റെ വേദനയിൽ നിൽകുമ്പോൾ കേരളം റ്റൊരു ദുരന്തത്തിന്റെയും കൂടി ആഘാതത്തിലാണ്.

ഓഖി ചുഴലിക്കാറ്റില്‍ എല്ലാം നഷ്ടമായി,കാണാതായ ഉറ്റവരെ കാത്തിരിക്കുകയാണ് കേരളത്തിലെ ഓരോ തീരദേശവാസികളും.

മനുഷ്യൻ പ്രകൃതിക്ക് മുൻപിൽ ദുർബലനാണെന്ന് തെളിയിക്കുന്ന സൂചനകളാണ് ഓഖിയും, സുനാമിയുമെല്ലാം.

Top