അയ്യങ്കാളിയുടെ ജീവിതം അഭ്രപാളിയിലേയ്ക്ക്; സംവിധാനം ആഷിഖ് അബു

സാമൂഹ്യപരിഷ്‌കര്‍ത്താവ് ‘അയ്യങ്കാളി’യുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്.ആഷിഖ് അബു ആണ് ചിത്രം വെള്ളിത്തിരയിലേയ്ക്ക് എത്തിക്കുന്നത്. ആഷിഖ് അബു അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കുന്നു എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആഷിഖ് അബു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

അയ്യങ്കാളിയുടെ ജീവിതം അഭിപ്രാളികളില്‍ എത്തുമ്പോള്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനും ചേര്‍ന്നാണെന്ന് ആഷിഖ് അബു പറഞ്ഞു. ചിത്രത്തിന്റെ രചനാജോലികള്‍ നേരത്തെ തുടങ്ങിയിരുന്നു എന്നും ‘വൈറസി’നുവേണ്ടി പിന്നീട് ഒരു ഇടവേള എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളിയുടെ വേഷത്തില്‍ ആരെത്തുമെന്നോ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ ആരൊക്കെയെന്നോ ആഷിക് അബു വെളിപ്പെടുത്തിയില്ല.

കേരളക്കരയെ നടുക്കിയ നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസ് ജൂണ്‍ 7ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിമയാണ്. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയായിട്ടാണ് റിമ വേഷമിടുന്നത്. രേവതി, ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Top