ലൈഫ് മിഷന്‍ ഇടപാട്; വിജിലന്‍സ് ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കും

കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനൊരുങ്ങി വിജിലന്‍സ്. സന്ദീപ് നായര്‍, സ്വപ്നാ സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ പരിശോധിക്കും.

ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാണ് പരിശോധിക്കുക.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിഇഒ യു.വി ജോസിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഇതുവരെ ലഭിച്ച മൊഴികളില്‍ വ്യക്തത വരുത്താനാണ് യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്തത്.

Top