ലൈഫ് മിഷന്‍വിധി, സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്രത്തിനേറ്റ തിരിച്ചടി; എ വിജയരാഘവന്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്നുള്‍പ്പെടെയുള്ള എല്ലാ വസ്തുതകളും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതെല്ലാം കോടതി അംഗീകരിച്ചിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ എല്ലാ നിലപാടുകളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഇടപാടുകള്‍ സര്‍ക്കാരിന് പുറത്ത് നടന്ന കാര്യങ്ങളാണ്. ഭരണഘടനപരമായ അധികാരത്തിന്റെ ദുര്‍വിനിയോഗമാണ് സി.ബി.ഐയെ ഉപയോഗപ്പെടുത്തി നടന്നത്. കേന്ദ്രസര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Top