ലൈഫ്മിഷന്‍: സിബിഐ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാരിനെതിരായ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ നീക്കണമെന്ന സിബിഐയുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ട്‌കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് സിബിഐ ഹൈകോടതിയെ അറിയിച്ചിരുന്നു.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ആണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കേസ് പരിഗണിക്കുക. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു

Top