ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെയും ഭാര്യയെയും സിബിഐ ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും ഭാര്യയെയും സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. ലൈഫ് മിഷന്‍ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെയും സിബിഐ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനോട് ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം, ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ലൈഫ് മിഷന്‍ സിഇഒ യുവി ജോസ് ആണ് കോടതിയെ സമീപിച്ചത്. ലൈഫ് ഇടപാട് എഫ്ആര്‍സിഎ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്നും സിബിഐ നടപടിയ്ക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Top