ലൈഫ് മിഷന്‍; സര്‍ക്കാരിനും സിബിഐക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും നോട്ടീസയച്ച് സുപ്രീംകോടതി. അനില്‍ അക്കര എംഎല്‍എയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന സര്‍ക്കാരും സിബിഐ അന്വേഷണത്തിനുള്ള ഹെക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിക്കൊപ്പം സന്തോഷ് ഈപ്പന്റെ ഹര്‍ജിയും പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനം.

നേരത്തെ സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന്റെ പേരില്‍ പരിധികള്‍ ലംഘിക്കുകയാണെന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പാവങ്ങള്‍ക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ നടപ്പാക്കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് വിജിലന്‍സ് അന്വഷണമെന്നായിരുന്നു സിബിഐയുടെ മറുപടി.

 

Top