ലൈഫ് മിഷന്‍; സ്വപ്‌ന ഉള്‍പ്പെടെ 9 പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒന്‍പത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. സ്വപ്നയ്ക്ക് 30 ശതമാനം കമ്മീഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്ന സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ജയിലിലെത്തിയാകും പ്രതികളെ ചോദ്യം ചെയ്യുക.

സ്വപ്നക്ക് 30 ശതമാനം കമ്മീഷന്‍ കൊടുക്കാന്‍ തീരുമാനിച്ചിരുന്നതായി സന്തോഷ് ഈപ്പന്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ 100 ഫ്ളാറ്റുകള്‍ക്ക് പകരം 140 ഫ്ളാറ്റുകളായതോടേ കമ്മീഷന്‍ 20 ശതമാനമായി കുറച്ചെന്നും മൊഴി നല്‍കിയിട്ടുണ്ട്.

കമ്മീഷന്‍ തുക ഫ്ളാറ്റിന്റെ നിര്‍മാണ ചിലവില്‍ ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ കമ്മീഷന്‍ നല്‍കിയത് വിവാദമായതോടെ ഇതിന് സാധിച്ചില്ല. സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് 28ന് വീണ്ടും ചോദ്യം ചെയ്യും.

Top