ലൈഫ് പദ്ധതിയുടെ യഥാര്‍ത്ഥ വസ്തുതകള്‍ സര്‍ക്കാര്‍ മറച്ച് വയ്ക്കുന്നു

തിരുവനന്തപുരം: ലൈഫ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്ര വിഹിതം കിട്ടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലൈഫ് സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായി ചിത്രീകരിക്കുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു.

നേരത്തെ പിണറായി സര്‍ക്കാരിന്റെ പദ്ധതിയെന്ന നിലയില്‍ ലൈഫ് പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനെതിരെ യുഡിഎഫും രംഗത്തെത്തിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ലെന്നും പിണറായി സര്‍ക്കാര്‍ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Top