ഒരുലക്ഷത്തിലധികം വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കും, ലൈഫ് പദ്ധതിക്ക് 1871 കോടി

തിരുവനന്തപുരം: നവ കേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു പദ്ധതികളില്‍ ഒന്നായ ലൈഫ് പദ്ധതി അനുസരിച്ച് വരുന്ന സാമ്പത്തികവര്‍ഷം ഒരു ലക്ഷത്തിലധികം വീടുകള്‍ കൂടി പണിയാന്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വരുന്ന സാമ്പത്തികവര്‍ഷം 1,06,000 ഭവനങ്ങള്‍ നിര്‍മ്മിക്കും. 2950 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയിടുന്നതായും ബാലഗോപാല്‍ അറിയിച്ചു.

നിലവില്‍ 2,76,425 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഹഡ്കോയുടെ വായ്പ കൂടി പ്രയോജനപ്പെടുത്തി 1,06,000 ഭവനങ്ങള്‍ കൂടി നിര്‍മ്മിച്ച് നല്‍കും. മികച്ച സൗകര്യങ്ങളുള്ള വീടുകളാണ് നിര്‍മ്മിച്ച് നല്‍കുന്നത്. 2950 ഫ്ലാറ്റുകള്‍ കൂടി നിര്‍മ്മിക്കും.പിഎംവൈ പദ്ധതിയുടെ വിഹിതമായി 327 കോടി രൂപ ലഭിക്കും. ഇത് ഉള്‍പ്പെടെ 1871.82 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കി.

 

Top