ലൈഫ് മിഷൻ: സ്വന്തമായി വീടില്ലാത്തവർക്ക് ഫെബ്രു:20 വരെ അപേക്ഷിക്കാം

ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുവേണ്ടി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. മുൻപ് അപേക്ഷിക്കാൻ വിട്ടുപോയ അർഹരായവർക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

മുൻപ് ലൈഫ് മിഷനിൽ വീടിനുള്ള അപേക്ഷ സമർപ്പിക്കാൻ 2020 സെപ്റ്റംബർ 23 വരെ സർക്കാർ സമയം നൽകിയിരുന്നു. എന്നാൽ, അർഹരായ ഒട്ടേറെപ്പേർക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും അവസരം നൽകിയിരിക്കുന്നത്.

Top