ലൈഫ് മിഷന്‍; റെഡ് ക്രസന്റുമായുള്ള കരാറിന് അനുമതി വേണമെന്ന് കേന്ദ്ര മാര്‍ഗരേഖ

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രെസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍. വിദേശ സഹായം സ്വീകരിക്കുന്നവര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നിശ്ചിത ഫോമില്‍ അറിയിച്ച് അനുമതി വാങ്ങണമെന്ന് 2015-ലെ കേന്ദ്രമാര്‍ഗ രേഖയില്‍ പറയുന്നുണ്ട്.

പദ്ധതിക്ക് സാമ്പത്തികകാര്യ മന്ത്രാലയം അനുമതി നല്‍കിയാല്‍ വിദേശ സംഘടന പണം സഹായം സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. വിദേശ സഹായം സ്വീകരിക്കാനാവുക വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് മാത്രമാണ്. അല്ലാത്തപക്ഷം വിദേശ സംഘടനകള്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ വഴി പദ്ധതിരേഖകള്‍ സമര്‍പ്പിച്ച് കേന്ദ്രാനുമതി വാങ്ങണം. വിദേശ സംഘടന നേരിട്ട് പദ്ധതി സമര്‍പ്പിച്ചാല്‍ സ്വീകാര്യമല്ല.

Top