ലൈഫ് മിഷന്‍; യു.വി ജോസിനോട് രേഖകള്‍ ഹാജരാക്കാന്‍ സിബിഐ

കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസിനോട് ആറ് രേഖകള്‍ ഹാജരാക്കണമെന്ന് സിബിഐ. അഞ്ചാം തിയതി ഹാജരാകുമ്പോഴാണ് രേഖകള്‍ കൈമാറേണ്ടത്.

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള എംഒയു, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെഎസ്ഇബി എന്നിവയുടെ ഇ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്ന്റ് വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്.

യു വി ജോസ് അല്ലെങ്കില്‍ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന്‍ ആണ് തിങ്കളാഴ്ച ഹാജരാകേണ്ടത്.

Top