ലൈഫ് മിഷന്‍; സ്റ്റേ നീക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍

kerala hc

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി സംഭാവന സ്വീകരിച്ചത് നിയമവിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇതിനുണ്ടായിരുന്നില്ല. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ ഹര്‍ജിയില്‍ വ്യക്തമാക്കി. ഡിസംബര്‍ 13ന് ലൈഫ് മിഷന്‍ കേസിലെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് സിബിഐ നീക്കം.

അതേസമയം, സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ലൈഫ് മിഷന്റെ കമ്മീഷനാണെന്ന് സംശയിക്കുന്നതായി സിബിഐ വ്യക്തമാക്കുന്നു. ശിവശങ്കര്‍ ഉള്‍പ്പെടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിബിഐ നിലവില്‍ വകുപ്പുകള്‍ ചുമത്തിയത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം പുരോഗമിക്കവേ ചില വകുപ്പുകള്‍ റദ്ദാക്കപ്പെടുകയും ചിലത് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുമെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു

Top