ലൈഫ് മിഷൻ കേസ്; സ്വപ്ന സുരേഷിനെ സിബിഐ ഇന്നു ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്ന സുരേഷിനെ സിബിഐ ഇന്നു ചോദ്യം ചെയ്യും. യുഎഇ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിയാണ് ഇടനിലക്കാരനായി നിന്നു കമ്മിഷൻ ഇടപാടു നടത്തിയതെന്നാണു സ്വപ്നയുടെയും പിഎസ് സരിത്തിന്റെയും ആദ്യമൊഴി. ഈ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തേടാനുമാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.

അതേ സമയം, മുൻ മന്ത്രി കെടി ജലീൽ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് സ്വപ്ന സുരേഷ് അറിയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരായ തെളിവുകൾ കയ്യിലുണ്ടെന്ന് മുമ്പും സ്വപ്ന സുരേഷ് അവകാശപ്പെട്ടിരുന്നെങ്കിലും കോടതിയിലോ മാധ്യമങ്ങൾക്ക് മുന്നിലോ ഇവ ഹാജരാക്കിയിരുന്നില്ല.

Top